എന്തെഴുതും? – സന്തോഷ് ഇളപ്പുപാറ
എന്തു ഞാനെഴുതേണ്ടു? എന്നു ഞാനിന്നെന്നുള്ളിൽചിന്തിച്ചു പ്രകമ്പനം കൊണ്ടാകെ വിഷമിച്ചു. ഒരു നാൾ ചലിക്കാഞ്ഞാൽ തൂലിക നശിച്ചുപോം.അറിവിൻ കോലാർഖനി ഇടിഞ്ഞങ്ങടഞ്ഞുപോം. പാടാഞ്ഞാൽ തുരുമ്പിക്കുമുജ്ജ്വല സംഗീതവുംഉപയോഗത്തിൽ വരാത്തിരുമ്പിൻ കത്തിപോലെ അതുപോലല്ലോ...