തീരാ വിരഹം – Ajith Soman

0
Spread the love

Email to the writer - Ajith soman

ഇരു മൗനമെന്നോ അറിയാതെ ഒന്നായ്
ഒരു ഗ്രീഷ്‌മ യാമത്തിലെന്നോ..
അവരറിയാതെ അവർ മൊഴിഞ്ഞെന്നോ
മിഴിയാലെ അനുരാഗമെന്ന്‌
(ഇരു മൗനമെന്നോ)
പിരിയുമെന്നറിയാതെ അവർ തമ്മിലെന്നോ
ഇഴനെയ്‌തൊരാ സ്വപ്നമെന്നോ
അഴലിന്റെ അലയാഴി അറിയാതെ എന്നോ
അവർ ഒന്നിതായ്‌ മെല്ലെ മെല്ലെ.. ആ..
അനുരാഗ യാമത്തിലെന്നോ..(2)
 
ഒരു മൂകരാവിലായ് അവർ വേർ പിരിഞ്ഞന്നു
മിഴി നീരുമായ് മെല്ലെ മെല്ലെ.
അഴലിന്റെ ആഴത്തിലെന്നോ(2)
(ഇരു മൗനമെന്നോ)

Leave a Reply