Vadakkekonile Vellinakshathram – P. Kunhiraman Nair വടക്കേ കോണിലെ വെള്ളിനക്ഷത്രം-പി കുഞ്ഞിരാമൻ നായർ
Malayalam Poem Vadakkekonile Vellinakshathram written By P. Kunhiraman Nair
കാര്‍കൊണ്ടലിന്‍ മറ നീങ്ങി; വിശ്വ-
മോഹനമേതോ മുരളിയൂതി
വന്നു നീ വീണ്ടുമഴകിന്‍ നാട്ടില്‍
വെള്ളിക്കതിരുകള്‍ വാരിവീശി
താളുമറിചെന്തോ വായിക്കുന്ന
നീലക്കടല്‍ വിരി നോക്കി നോക്കി
പുഞ്ചിരി തഞ്ചുമധരങ്ങളില്‍
നര്മ്മരത്തിന്‍ പൂന്തേന്‍കണമുണര്ന്നുന
കുന്നിന്ചെഞരുവിലിളംകാറ്റേറ്റ്
നില്ക്കു മാ നില്പു ഞാനോര്മ്മി ക്കുന്നു
പൂ ചൊരിയുന്ന വസന്തമാസ-
മുല്ലതന്‍ ചെല്ലകിടാങ്ങളോത്തു
പാഴ്മരുഭൂമികള്‍ പൂങ്കാവാക്കി
ഭാരങ്ങള്‍ പുഷ്പകിരീടമാക്കി
ശാന്തി സൌന്ദര്യത്തില്‍ സന്ദേശങ്ങള്‍
ചിന്തിപ്പൂന്തികളിന്‍ പിന്ഗാമിയായ്
നീലനഭസ്സില്തെ്ളിഞ്ഞ നിന്റെമ
മോഹനരൂപമിന്നോര്ക്കു ന്നു
അഗ്നികുന്ടത്തിലെരിയമ്പോഴും
മായാത്ത പുഞ്ചിരിയോര്മ്മി ക്കുന്നു
കൊണ്ടല്മപറ നീക്കി പട്ടു ചാര്ത്തി
വിണ്ടലപ്പൂംപൊട്ടാം നക്ഷത്രമേ,
ചേറ്റില്‍നിന്നാമ്പലമൊട്ടുപോലെ
ഊറ്റമേറ്റിന്നു നീ പൊങ്ങി വന്നു,
മാമലനാട്ടിലെകാറ്റേറ്റു, നീ
തൂകിയ സൗന്ദര്യസൗരഭങ്ങള്‍.
English Summary : This is the malayalam poem’s lyrics Vadakkekonile Vellinakshathram written By P. Kunhiraman Nair. also known as Mahakavi P, was an Indian writer of Malayalam literature.