Vishwam Deepamayam – Ulloor.S.Parameshwarayyar വിശ്വം ദീപമയം – ഉള്ളൂർ.എസ്സ്.പരമേശ്വരയ്യർ

0
Ulloor S. Parameswara Iyer

Ulloor S. Parameswara Iyer

Spread the love

Malayalam Poem Vishwam Deepamayam Written by Ulloor.S.Parameshwarayyar

മാലുള്ളതാണീ മഹിയെന്നുവെച്ചു 
മാഴ്കുന്നതെന്തിനു മനുഷ്യരേ! നാം ?
തൻസൃഷ്ടിയിൽപ്പെട്ടൊരത്തിനുമീശൻ 
സ്ഥാനത്തെ നൽകേണ്ടതു ധർമമല്ലേ ?

കൈവിട്ടുപൊയ്‌പ്പോയ്  പകലെന്നുവെച്ചു 
കണ്ണീരൊലിപ്പിച്ചൊരു കാര്യമുണ്ടോ ?
വരേണ്ടതല്ലേ നിശയും നമുക്കു  
വപുസ്സിനുതഥാനമുഷസ്സിലേകാൻ ?

ഇന്ൻ പൊളിഞ്ഞാലുഡുപംക്തിയെക്കൊ -
ണ്ടിരുട്ടുതൽക്കാലമകറ്റിയീശൻ 
അടഞ്ഞ കൺ നമ്മൾ തുറന്നീടും മുൻ -
പദദീപമേകുന്നു കൊളുത്തി വീണ്ടും.

വേലയ്ക്കു ദീപപ്രഭയത്ര വേണം ;
വിശ്രാന്തിക്കൊള്ളുന്നതിനിത്രപോരും ;
അതായിരിക്കാം പൊരുളാ പ്രവൃത്തി -
ക്കജൻ ഹിതം മർതത്യനറിഞ്ഞു ചെയ്‌വോൻ.

വിളക്കു കത്തിപ്പനന്തിയായാൽ 
മിന്നാമിനുങ്ങും ത്വരയാർന്നിരിക്കേ,
ദീനത്വമെന്തിന്നു നമുക്കുമാത്രം 
തീക്കോലുരയ്ക്കാൻ? തിരിയിൽക്കൊളുത്താൻ?

അല്ലെങ്കിലും സ്വച്ഛവിവേകദീപ -
മകത്തു കത്തുന്നവളേതു  ധീരൻ 
വിഷാധമേന്തും, വിധി ദൂരെയെങ്ങോ 
വിയത്തിൽ മിന്നിച്ച വിളക്കു കെട്ടാൽ?

ഉണർന്നിടാമെന്നു നിനച്ചുതന്നെ -
യുറങ്ങുവാനോർപ്പതു നമ്മളെല്ലാം ;
പ്രാദുർഭാവിച്ചാൽ മതി,യമമഹതതാം
പ്രത്യാശ സർവതത്തിലുമൊന്നുപോലെ      

മനസ്സിൽ നൈരാശ്യമെഴുന്നവന്നു 
മധ്യാഹ്നവും പ്രത്യഹമർധരാത്രം;
ശുഭം പ്രതീക്ഷിപ്പവനേതു രാവും 
സൂര്യാംശുദീപ്തം പകൽപോലെതന്നെ.

English Summary: This Malayalam Poem Vishwam Deepamayam Written by Ulloor.S.Parameshwarayyar Ulloor S. Parameswara Iyer, born Sambasivan but popularly known as Ulloor, was an Indian poet of Malayalam literature and a historian. He was one of the modern triumvirate poets of Kerala in the first half of the 20th century, along with Kumaran Asan and Vallathol Narayana Menon

Poems of Ulloor S Parameswara Iyer ഉള്ളൂരിന്റെ മറ്റു കവിതകൾ

Leave a Reply