Yathra യാത്ര – ശ്രീ തിരുമുല്ലവാരം

0
Spread the love

Yathra kavitha Lyrics, യാത്ര – ശ്രീ തിരുമുല്ലവാരം, Malayalam Kavitha Yaathra Lyrics, Malaualam Poem Yathra Lyrics,

Spread the love

Email to the writer - Yesk Nair

രാത്രി തുരന്നൊരു
റെയിലിൽ നാമൊരു
യാത്രയിലാണെന്നെന്നും
ഓരോരുത്തരും ഓരോ
യാത്രയിൽ അവരുടെ
ദൂരം താണ്ടുന്നു
ലൂയി പാസ്റ്റർ, എഡിസൺ
പിന്നെ രാമാനുജനും
ഐൻസ്റ്റീനും
വിജനതയിൽ
നിന്നൊറ്റക്കിളിയുടെ
തീഷ്ണതയേറും
പാട്ടുകൾ കേട്ടവർ
പല പല ഭാഷയിൽ
പാടി നടന്നവർ,
ചിലർ ചിത്രങ്ങൾ
വരച്ചു തകർത്തു
അതിൽ നിന്നൂറിയ
ബിംബങ്ങൾ ചിലർ
സ്ഥാവരമാക്കി
കോൺക്രീറ്റിൽ
ഭാരം പേറിഭൂമി
മയങ്ങും രാവിൽ
നാം പല യാത്രയിലായ്
യാത്രികരൊക്കെ
രമിപ്പു അവരിലെ
ദൂരങ്ങൾ തൻ മുന്നേറ്റം
അന്തിമ ലക്‌ഷ്യം
ആദ്യമറിഞ്ഞൊരാൾ
സാകൂതം അത്
ചൊല്ലിപോയ്
ജ്ജടുത്തിയിൽ
ഉത്ഥാനം ചെയ്‌തെന്നുടെ
അവിവേകത്തിൻ
രോമാഞ്ചം
ബലമായ് വിഷ ചഷകം
നൽകി കൊന്നു കളഞ്ഞാ
പാവത്തെ.
രാത്രി തുരന്നൊരു
റെയിലിൽ നാമൊരു
യാത്രയിലാണെന്നെന്നും

English Summary: This page contains the lyrics of the Malayalam poem Yathra

Leave a Reply