Chicken Biriyani – Sinan TK ചിക്കൻ ബിരിയാണി – സിനൻ ടി.കെ.

0
Spread the love

Chicken Biriyani by Sinan TK ചിക്കൻ ബിരിയാണി – സിനൻ ടി.കെ., Sinan TK poems, Poems if Sinan TK, Chicken Biriyani Poem, Malayalam Kavithakal,

Spread the love

Email to the writer - Sinan T K

ടബ്ബിൽ വെള്ളം വറ്റിയതിന്
പൈപ്പിൽ തൂങ്ങിമരിച്ച
മീനുകൾ,
ആളൊഴിയാൻ
തക്കം പാത്ത്നിക്കുന്ന
കാക്ക ദൃഷ്ടികൾ,
ഒന്നുമറിയാത്തത് പോലെ
അകന്ന് വലയംവെക്കുന്ന
നായ്ക്കൾ,
ഹാർട്ട് ടച്ചിങ് സ്വരവുമായി
കാലുകൾക്കിടയിലൂടെ
റോന്ത് ചുറ്റുന്ന
പൂച്ചകൾ,
സ്വാർത്ഥത കണ്ണിൽ നിറച്ച്
എല്ലാം പ്ലേറ്റിലേക്കിട്ട്
അതെല്ലാം പ്രകൃതിക്ക് കൊടുക്കുന്ന
ചില മനുഷ്യ കോലങ്ങൾ,
വയർ നിറച്ച് ഏമ്പക്കം വിട്ട്
“ഇറച്ചി പോരാ….”ന്ന്
പറയുന്ന മറ്റു ചിലർ,
ഇതെല്ലാം കാണാൻ
ജീവനില്ലല്ലോന്ന് ആശ്വസിക്കുന്ന
രക്തസാക്ഷി സ:ചിക്കൻ.

English Summary: ‘Chicken Biriyani’ is a Malayalam Poem written by Sinan TK

Leave a Reply