ഇലയുടെ നൊമ്പരം Ilayude Nombaram Tijo Koshy
Email to the writer - vanyam@123
അഹമെന്ന ഭാവം ഞാനെന്ന തോന്നൽ
ഈ ജന്മമെന്നിൽ ഒളിഞ്ഞിരുന്നു
പറയാതെ പറയുന്ന പലതിലും
എൻ മനം എന്നെയെ തന്നെ ഭാവമാക്കി
ഞാനില്ലാ ഉലകം വ്യർത്ഥമല്ലെ മരമേ..
മഴയിലും വെയിലിലും തളരാതെ ഇന്നുമേ
കാത്തീടുന്നത് ഞാനല്ലേ മരമേ..
എന്നും കാക്കില്ലേ കരളായ് കരമായ്
വേരില്ല കായില്ല നിൻ മനം നിറക്കാൻ
വെയിലിലും മഴയിലും ഞാനാണ് കലവറ
പാചക റാണിയാം എന്നുടെ കലകൾ
പകർന്നു നൽകി ഞാൻ കുറവില്ലാതെ
ഈ ശ്വാസം എന്തോ തിരിച്ചറിഞ്ഞീടുന്നു
ഇന്നെൻ ബലം എന്നിൽ ക്ഷിയിച്ചിടുന്നു
മായുന്നു മറയുന്നു എൻ ചമയമെല്ലാം വിടചൊല്ലി
അകലുന്നിന്നെൻ ഓർമ്മകൾ പോലുമേ
ഒരു കാറ്റെൻ പ്രാണൻ എടുത്തീടും
ഒരു ചാറ്റൽ പോലും താങ്ങില്ല ഇന്ന് ഞാൻ
മരണം മുൻപിൽ ഉണ്ട് നിശ്ചയം നിശ്ചയം
വിട്ടൊഴിയുന്നു ഞാൻ എൻ ഭാവമാം അഹത്തെ
English Summary: This page contains the Malayalam Poem ‘ Ilayude Nombaram’ written by Tijo Koshy