Email to the writer - Sinan T K
വിചന വീഥിയിൽ
വിശാല മൂകതയിൽ
ചോര നാറുന്ന
അലർച്ചകൾ…….
രൗദ്രതയിൽ അലഞ്ഞ്തിരിയുന്ന
തെരുവ് നായ്ക്കളുടെ
താണ്ഡവം…….
കൂട്ടത്തിൽ നടക്കുന്ന
മനുഷ്യകൺകളിൽ
ഭയം……
അരണ്ട വെളിച്ചത്തിലെ
നേർത്ത മുരൾച്ചയിൽ പോലും
ഇന്നലെ പൊലിഞ്ഞ
മർത്യന്റെയോർമ…..
കുരച്ചിലിനും ഗർജ്ജനത്തിന്റെ
ഗാംഭീര്യം…..
കേൾക്കുന്ന കാര്യക്കാരുടെ
കണ്ണിൽ ഇരുട്ട്,
കാതിൽ അടപ്പ് ,
കർമങ്ങളിൽ മരവിപ്പ്,
കടിച്ചുതീർന്ന ജന്മങ്ങളും
കുരച്ചു തീർന്ന വാക്കുകളും
മാത്രം ബാക്കി……
English Summary: Lyrics of Malayalam Poem Kadichu Teerunna Vaakkukal written by Sinan TK