Email to the writer - Mazha Thulli
ആർദ്രമാം എൻ നെഞ്ചകം ഉരുകുന്നു.
ഓർമ്മകൾ മായാതെ മനസ്സത്തിൽ വിങ്ങുന്നു.
നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ..
നിങ്ങ-ളെന്നെന്നും എൻ സഹചാരികളോ..?
തിരുത്തുവാൻ പറ്റാത്ത തെറ്റുകളെ..
എൻ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഇനിയെങ്കിലും എൻ ചിന്തകളെ,
വേട്ടയാടാതെ കനിഞ്ഞീടുമോ ?
പറ്റിപ്പോയൊരബദ്ധത്തെ ചൊല്ലി ഞാൻ,
എത്രയോ വട്ടം മാപ്പിരന്നു,
എൻ നെഞ്ചകം പൊട്ടിതകരുമ്പോഴെങ്കിലും,
ഒരിറ്റു കരുണ എനിക്കു നൽക .
നഷ്ടബോധത്തിൻ്റെ മുൾപ്പടർപ്പിൽ
തിങ്ങി ഞാൻ വിങ്ങിഞരങ്ങുമ്പോഴും,
കുറ്റബോധത്തിന്റെ കൂരമ്പുകളാൽ
നിത്യവും മുറിപ്പെടുത്തുന്നതെന്തേ ?
Written By Mazha Thilli
Thanks for sharing. Good one.