Ezhuthu Maranna Kavi – Santhosh Ilappupara എഴുത്ത് മറന്ന കവി – സന്തോഷ് ഇളപ്പുപാറ
അക്ഷരങ്ങൾ മറക്കുന്നു,വാക്കുകളും മുറിയുന്നു.അക്ഷമനായിരിപ്പു ഞാൻഇക്ഷിതിയിലോ മൂഢനായ്! ബന്ധുരമാം സ്നേഹവായ്പിൽബന്ധനസ്ഥനാണു പാരിൽ.വെട്ടിമാറ്റാൻ കഴിവില്ലഈ സംസാരമുരുളുമ്പോൾ. ഗാന്ധാരിതുല്യമെന്നുടെകണ്ണുകളും കെട്ടി,യെന്റെകൈകളിൽ കൈത്തളയിട്ടുപാവയാക്കിചമച്ചവർ. കണ്ടതൊന്നും ചൊല്ലവേണ്ട.കേട്ടതോ കുറിക്കവേണ്ട.കരളുനൊന്താൽപോലുമിന്ന്കരുണ വേണ്ടെന്നുചൊല്ലി. പേരിൽ ഞാനും കവിയല്ലോ!പേ...