മാമ്പൂവ്
മെല്ലെ മെല്ലെ ഞാൻ മുഖമൊന്നുയർത്തി നോക്കിടുന്നാ സുന്ദരനഭസ്സിനെ. മാദകകാന്തിയിൽ ശോഭിച്ചിടുന്നൊരാ- നഭസ്സിനെ കാണുകിൽ നൊമ്പരമകന്നുപോയ്. ഇത്രനാളെന്നെ പോറ്റിവളർത്തിയ ശാഖിയെ സ്നേഹിച്ചിടാൻ മറന്നതെന്തേ നിർന്നിമേഷമായൊരെൻ നോട്ടമതുകാൺകേ പുഞ്ചിരിതൂകി തേജസ്വിയാമംബരം....
