Member Posts

Member Posts

Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്

കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽകരയുന്നനേരം സഹതപിക്കാത്തവൻകാലങളേറെ അകലെയാണെങ്കിലുംകാദംബരിപോൽ കാതിൽമൂളുന്നവൻ കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻകല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻകാലങളേറെ പിണങിക്കളിക്കിലുംകാലങളെല്ലാം കരളായിരിപ്പു നാം കാലമാകും ചക്രമേറെ ഉരുണ്ടിടുംകരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടുംകഥയല്ല കനവല്ല...

Orumbettol – Sindhu Gatha ഒരുമ്പെട്ടോൾ – സിന്ധു ഗാഥ

ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെമനസ്സാം കാളിമഭിത്തിയിൽപണ്ടെല്ലാമവളിങ്ങനെഎഴുതിവച്ചിരുന്നത്രെ..!!'പെണ്ണാണ്, വെറും പെണ്ണ്.' തിളച്ച പകലിൽചുവന്നുപോയവൾ അകത്തളങ്ങളിൽഅടക്കപ്പെട്ട നോവിന്റെകൂരമ്പേറ്റവൾ ഉള്ളിൽ നുരഞ്ഞുപൊന്തുംപ്രണയത്തിന്കാവലിരിക്കുന്നവൾ ഇഷ്ടങ്ങളുടെയാകാശത്തിലേക്ക്പറന്നുയരാൻ മനച്ചിറകുകൾതുന്നുന്നവൾ. കാത്തിരിപ്പിൻ സ്മാരകമായിനെറുകയിൽ ഒരു ചുവപ്പടയാളംസൂക്ഷിക്കുന്നവൾ. കാലത്തിന്റെ വെല്ലുവിളികളെഒരു നറുപുഞ്ചിരിയാൽചവിട്ടിമെതിച്ചു...

Maricha Oruval – Sindhu Gatha മരിച്ച ഒരുവൾ – സിന്ധു ഗാഥ

Maricha Oruval Poem Written By Sindhu Gatha മരണത്തെ വേളി കഴിച്ച ഒരുവൾഎത്ര പേരെയാണാ ചടങ്ങുകൾക്കായിതന്നരികിലേക്കെത്തിക്കുന്നത്.ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരുംഅനിഷ്ടങ്ങളെ കാർക്കിച്ചുതുപ്പിയവരും….. എത്രയെത്ര മനസ്സുകളിലാണ്അവൾ മൂകതയുടെ ജാലവിദ്യകാണിക്കുന്നത്. അതിലുമേറെ...

തീരാ വിരഹം – Ajith Soman

ഇരു മൗനമെന്നോ അറിയാതെ ഒന്നായ് ഒരു ഗ്രീഷ്‌മ യാമത്തിലെന്നോ.. അവരറിയാതെ അവർ മൊഴിഞ്ഞെന്നോ മിഴിയാലെ അനുരാഗമെന്ന്‌ (ഇരു മൗനമെന്നോ) പിരിയുമെന്നറിയാതെ അവർ തമ്മിലെന്നോ ഇഴനെയ്‌തൊരാ സ്വപ്നമെന്നോ അഴലിന്റെ...

കരിമ്പിൻ നീര് മധുരിക്കുന്നത് – രജിശങ്കർ ബോധി

Karimbin neeru madhurikkunnathu - Rejishankar Bodhi കരിമ്പിൻ നീര്ഇത്രമേൽ മധുരിക്കുന്നത്ചതഞ്ഞരഞ്ഞ ജീവൻമരിക്കാത്തത് കൊണ്ടാണ്. അരഞ്ഞരഞ് മധുരം ചിന്തുന്നവർബാക്കി വെക്കുന്നത്കൈച്ചിട്ടും തുപ്പാനാവാത്ത ജീവിതം മാത്രം. ഒരിക്കലും  പെയ്യാത്ത...

Kaazhcha – Anilkumar Gopinathan കാഴ്ച – അനിൽകുമാർ ഗോപിനാഥൻ

കണ്ണേ തുറന്നുള്ളൂ കാണുവാൻ - പോരഉൾകണ്ണും തുറക്കണം - കാഴ്ച്ചകൾകണ്ണിന്നഭേദ്യമാം കൂരിരുൾമൂടിയെൻമുന്നിൽ നിറഞ്ഞു നില്ക്കുന്നിതാ ചെമ്മേ വിടർന്നു നിൽക്കുംമ്പൊഴെക്കാൾ - പൂവിനിതൾ ഒന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ - ഭംഗി!ഒന്നൊന്നായ് കൊഴിഞ്ഞുവീഴുമ്പൊഴല്ലെ...

മകൾ – അരുൺ സുവദ

ഇന്നലെ കേട്ടു ഞാൻ ഒരു പെൺകിടാവിന്റെ  ഒടുവിലെ തേങ്ങലിൻ നാദംഇന്നലെ കണ്ടു ഞാൻ ഈ പാതയോരത്ത്നിന്നുടൽ കത്തിച്ച ചാരം.  കേൾവിയും കാഴ്ച്ചയും ഒന്നു തന്നെ.ദേശവും കാലവും ഒന്നുതന്നെ.അവിടെയും നീ തന്നെ ഇവിടെയും നീ തന്നെആ മധുര ഭാഷവും ഒന്നുതന്നെ.ഒടുവിലാ കാരാഗൃഹങ്ങളിൽ ചിതറിയആ വളപൊട്ടുകളുമൊന്നു തന്നെ.   നിന്റെ ബാല്യത്തിന്റെ കണ്ണ് പൊട്ടിച്ചവർനിന്റെ സ്വപ്നത്തിൻ വസന്തം ഞെരിച്ചവർനിൻ ഉടൽപൂവിന്റെ ഇതളുകൾ കൊയ്തവർ ചത്ത ചാരിത്ര്യത്തിൻ ഉടയാട നെയ്തവർ    ഒടുവിൽ നിൻ കല്ലറയ്ക്കരികത്തു വന്നിട്ട്  വിപ്ലവത്തിൻ മുഴുകാപ്പുകൾ ചാർത്തുന്നു.     എവിടെയാണിന്നവർ, സന്യാസം വിൽക്കുന്ന പർണ്ണാശ്രമകൂട്ടിലാണോ. എവിടെയാണിന്നവർ, വേദാന്തമോതുന്ന പള്ളി മേടയ്‌ക്കുള്ളിലാണോ.  ഈ മഹാ വിഷലിപ്ത ഭോഗാന്ധകാരത്തിൽനീ വെറും പെണ്ണുടൽ മാത്രം.ഒന്നുമേ അറിയാഞ്ഞ നോവു മാത്രം.  നിന്നെ അറിയാനെനിക്കിന്നു നേരമില്ലനിന്നെ ഓർത്തൊന്നു കരയുവാൻ ദുഖമില്ല.നീ വെറും വാർത്തയാണിന്നലത്തെ വാർത്ത വാർത്തതൻ...

മുല്ലപ്പൂഗന്ധം – രഞ്ജിത്ത് ശിവരാമൻ

എനിക്കായി മാത്രം ഒഴുകും നിലാവുംനമുക്കായി മാത്രം വീശുന്ന കാറ്റുംഎന്നുള്ളിലെന്നും മൂളുന്ന പാട്ടുംനിനക്കായി മാത്രം കേഴുന്ന ഞാനും കവിളുകൾ രണ്ടും ചുവക്കുന്ന നേരംമിഴികളിൽ നാണം ഒളിക്കുന്നു വീണ്ടുംകീഴ്ചുണ്ടു മാത്രം തുടിക്കുന്ന നേരംസിരകളിലേതോ യമുനാപ്രവാഹം അറിയുകില്ലല്ലോ  ഇതിലേതു സ്വപ്നംമറക്കുകില്ലല്ലോ മുല്ലപ്പൂഗന്ധംനീ...

Mayaamalarukal – Shamseer Fathima മായാമലരുകൾ – ഷംസീർ ഫാത്തിമ

https://www.facebook.com/shamseer.fathima ഇതളറ്റ പൂകൊമ്പിലെ പൂവുകൾകിന്ന് നോവുണങ്ങാത്ത മധുരമുള്ളോർമ്മകൾ പകല് പൂവിട്ടൊരാപകൽ കാറ്റിനും കുളിരുകോരുന്ന മധുരമുള്ളോർമ്മകൾ പലരുമാകാറ്റിലേറിയെൻ പൂവിലെ മധുരമുതിരെ സുഗന്ധം നുണഞ്ഞുവോർ ഗമനഗതിഭേദ കാല വികൃതിയാൽ കതിരുകായ്ക്കുന്ന...

കുറ്റബോധം

ആർദ്രമാം എൻ നെഞ്ചകം ഉരുകുന്നു.ഓർമ്മകൾ മായാതെ മനസ്സത്തിൽ വിങ്ങുന്നു.നൊമ്പരപ്പെടുത്തുന്ന ഓർമ്മകളെ..നിങ്ങ-ളെന്നെന്നും എൻ സഹചാരികളോ..? തിരുത്തുവാൻ പറ്റാത്ത തെറ്റുകളെ..എൻ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു.ഇനിയെങ്കിലും എൻ ചിന്തകളെ,വേട്ടയാടാതെ കനിഞ്ഞീടുമോ ?...