Malayalam Kavithakal

Sudheera – Sathish Kalathil സുധീര – സതീഷ് കളത്തിൽ

സുധീര…സാഹിതീ നിറവുകളുടെ ഉറവ! ആകാശത്തിലെ ചെരാതുകളിൽനിന്നുംആകാശചാരികൾ കൊളുത്തിവിട്ടഅവനിയിലെ നിറദീപം;ആജീവനാന്തം പ്രണയസമീര;സ്നേഹസ്പർശങ്ങളുടെ നീലക്കടമ്പ്;സ്നേഹപ്രയാണങ്ങളുടെ സഹയാത്രിക. ചോലമരങ്ങളില്ലാത്ത വഴിത്താരകളിൽചോർന്നുപോയിരുന്ന ബാല്യത്തിലുംഏകാന്ത വിവശമായ കൗമാരത്തിലുംഏകമായവൾ പൊരുതികൊണ്ടിരുന്നു. മൺതരിമുതൽ മഹാകാശംവരെ,മായക്കണ്ണുള്ള  അവളിൽ ആന്ദോളനം...

Vazhiyil Vanibhamo – Sathish Kalathil വഴിയിൽ വാണിഭമോ? – സതീഷ് കളത്തിൽ

പഞ്ഞകർക്കടകം മാഞ്ഞോണത്തിനുപഞ്ഞം പോക്കാമെന്നു നിരീച്ചവരന്നുനിരത്തോരങ്ങളങ്ങിങ്ങായിരിപ്പുറച്ചുനിരനിരയായ്, ഗണ്ഡാന്തം പിറന്നോർ; 'വഴിയിൽ വാണിഭമോ?' യെന്നു ശേവുകക്കാരൻ;വഴിയില്ലങ്ങത്തേ, ഒഴി വയറുകളെന്നു വാണിഭക്കാർ.വഴിയോരത്തു വാണിഭം വിധിയല്ലെന്നു രാജശാസനം;വലതുകാൽ വീശാൻ തുടങ്ങി ശേവുകക്കാരൻ.മരവയർ കാളിയാലും...

Novu – Muhammed Jalal നോവ് – മുഹമ്മദ് ജലാൽ.എ

വിതുമ്പാന്‍ ഒരുങ്ങി നില്‍ക്കുന്ന കാര്‍മേഘംവിതുമ്പിക്കഴിഞ്ഞാലോ ശാന്ത മേഘം വാനം കറുക്കുമ്പോള്‍ ഇരുട്ടാവും പിന്നെവാനം തെളിയുമ്പോള്‍ ദീപം പരക്കും ഇതുപോലെയാണു മര്‍ത്ത്യന്റെ മനവുംമാലുകള്‍ മനത്തില്‍ വന്നു കഴിഞ്ഞാല്‍ മര്‍ത്ത്യന്‍...

Adarunnadeeswathwam – Ashraf Kalathode അടരുന്നധീശത്വം – അഷ്‌റഫ് കാളത്തോട്  

വാർത്തിങ്കളേ നിന്റെ തൂവെളിച്ചംവീണു മഴകണ്ണുകളിൽ ഹരിതം ജനിക്കുന്നുപകുതി മാഞ്ഞമഴവില്ലിനെ തഴുകിപ്രതീക്ഷാരശ്മികളെത്തുന്നുസ്വപ്നസുഷുപ്തിയിൽ നിന്നുണരാതേജീവിതസ്വപനം കണ്ടു തീർക്കുവാൻമഞ്ഞലകളിൽ മുങ്ങിയൊരനുഭൂതിനിറയുന്ന മയിൽ പീലികൾമെയ്‌നീളെ പുണരുവാൻമിഴികളിൽ നൃത്തമിട്ടുനിറയുവാൻകരളിനാശ്വാസം പകരുമാ-പകലുകൾപതിവായി വന്നു ഭ്രമിപ്പിക്കുവാൻചിറകിലൊതുക്കുന്ന തായ്കോഴിഅടയിരുന്നെപ്പോഴോവിരിയുന്നപൊടികുഞ്ഞുങ്ങളാകുവാൻഹൃദയത്തിലൊരിടം...

Orikkal Koodi – Divya Supin ഒരിക്കല്‍ കൂടി – ദിവ്യ സുബിൻ

പുലർമഞ്ഞു ചുംബിക്കുംപൂവിൻ നെറുകിലൊരുമുത്തമേകിടാൻ കൊതിച്ചിടുംഅഴകെഴും ശലഭമായി മാറിടാം. പൂന്തേൻ മെല്ലെ നുകർന്നുപരാഗണത്തിൻ നാളതിൽസ്നേഹത്തിന്നീണങ്ങൾമൂളിനടക്കും മധുപനായിടാം. പച്ചപ്പട്ടുടുത്ത തൊടിയിൽ,കുസൃതിക്കാറ്റിൻ കൈകൾതട്ടി, നാണത്തിൽ കൂമ്പിടുംതൊട്ടാവാടിയായി തീർന്നിടാം. വാനിലെ അമ്പിളിക്കിണ്ണത്തിൽനറുവെണ്ണയുണ്ണുമോരുണ്ണിയായി,ഇനിയും അമ്മതൻ...

Uragajeevi Faraz KP ഉരഗജീവി മുഹമ്മദ് ഫാറസ് കെ.പി

മറന്ന് പോയതല്ലമറന്നു കളഞ്ഞതാണ്..ചിന്താമുകുളങ്ങളുടെ നിഘണ്ടുവിൽ'അരണബുദ്ധി'യുണ്ടായതിപ്രകാരം.നിറംമാറിയതു തന്നെ,കോരിച്ചൊരിഞ്ഞ മഴയത്ത്നനഞ്ഞില്ലങ്കിലല്ലേഅത്ഭുതമുണ്ടാവുന്നുള്ളൂ..ചിന്തയിൽ വന്ന സങ്കൽപ്പങ്ങൾക്ക്നാഗവിഷത്തേക്കാൾ വീര്യമുണ്ട്ശരിയായിരിക്കാം..മച്ചിൽ പല്ലി ചിലച്ചുകഴിഞ്ഞു.സന്ദേഹത്തിന്റെ തീച്ചുളയിൽസ്വന്തത്തെ ആത്മഹൂതി നടത്തിയതാണ്കാപട്യത്തിന്റെ കഷായംസ്വയം കുടിച്ചൊടുങ്ങിയതാണ്.. മുഹമ്മദ് ഫാറസ് കെ.പി വല്ലപ്പുഴ...

Aksharathettu – Sinan TK അക്ഷരത്തെറ്റ് – സിനൻ ടി.കെ.

പിഴച്ച് പെറ്റ പുത്രന്റെജീവിതoവഴി തെറ്റി വന്ന പഥികളുടെകൈ പിഴവായിരുന്നു …ആർക്കോ പറ്റിയഅക്ഷരത്തെറ്റുകൾക്ക്അവൻ ജീവിച്ചുതീർക്കുന്നു……കനലെരിയുന്ന ജീവിതത്തിൽഅടുപ്പിൽ കനലില്ലായിരുന്നു….ചിമ്മിനി വിളക്കിന്റെനേർത്ത വെളിച്ചത്തിൽഅവൾ ജീവിതoതുന്നിക്കൂട്ടി ….നൈമേഷിക നേരത്തെആനന്ദത്തിന്ആവന്റെ ജീവിതത്തിന്റെവിലയായിരുന്നു. English Summary:...

Yathra യാത്ര – ശ്രീ തിരുമുല്ലവാരം

രാത്രി തുരന്നൊരുറെയിലിൽ നാമൊരുയാത്രയിലാണെന്നെന്നുംഓരോരുത്തരും ഓരോയാത്രയിൽ അവരുടെദൂരം താണ്ടുന്നുലൂയി പാസ്റ്റർ, എഡിസൺപിന്നെ രാമാനുജനുംഐൻസ്റ്റീനുംവിജനതയിൽനിന്നൊറ്റക്കിളിയുടെതീഷ്ണതയേറുംപാട്ടുകൾ കേട്ടവർപല പല ഭാഷയിൽപാടി നടന്നവർ,ചിലർ ചിത്രങ്ങൾവരച്ചു തകർത്തുഅതിൽ നിന്നൂറിയബിംബങ്ങൾ ചിലർസ്ഥാവരമാക്കികോൺക്രീറ്റിൽഭാരം പേറിഭൂമിമയങ്ങും രാവിൽനാം പല...

Mazhayenna Maanthrikan – Neethu Thankam Thomas മഴയെന്ന മാന്ത്രികൻ – നീതു തങ്കം തോമസ് 

ചിന്നി ചിതറിയ മഴയെഎനിക്കു നിന്നെ ഒരുപാട്ഇഷ്ട്ടമാണ്, പുതുമഴയിൽഉയരുന്ന മണ്ണിൻ മണംഎൻ സ്‌മൃതിപഥം ഉണർന്നു ..! പടിഞ്ഞാറൻ കാറ്റു കൊണ്ടു വരുന്നോരുമഴയും കാറ്റും മേഘനാദവുംഎന്നും മനസിൽ പതിഞ്ഞിരുന്നു ....

Dhyudhi Maanjayaanam ദ്യുതിമാഞ്ഞയാനം

പടച്ചോന്റെ പാട്ടുകളിൽവ്യവസ്ഥകളുണ്ട്പുരാണങ്ങളുടെ സാക്ഷ്യമുണ്ട്ശുഭപര്യവസായിയായിരിക്കില്ലഎന്ന് ഉറപ്പിച്ചു തന്നെ ആയിരിക്കണംഈ യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും ! ദുരന്ത പൂരിതമായ ഒരു പര്യവസാനവുംപ്രതീക്ഷിക്കണംഇരുട്ടിലൂടെ കുതിക്കുന്നയാത്രകളിൽകടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള്‍ കാഴ്ചകൾഎല്ലാം ആവർത്തനങ്ങൾ ആയിരിക്കുംകണ്ടവ...