malayalam poem

Onathinoru Paattu – Vijayalakshmi ഓണത്തിനൊരു പാട്ട് – വിജയലക്ഷ്മി

Onathinoru Paattu Malayalam Poem by Vijayalakshmi പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്പിന്നെയും കാക്കപ്പൂ ചോദിച്ചുഎല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു. മാവേലിയില്ല നിലാവില്ലപാടവരമ്പില്‍ തിരക്കില്ലഓണമിന്നാരുടേതാണെന്ന്വീണയും പുള്ളോനും ചോദിച്ചു. വ്യാപാരമേളയിലാളുണ്ട്വാടാത്ത പ്ലാസ്റ്റിക്ക്‌...

Vinodam – Vijayalakshmi വിനോദം – വിജയലക്ഷ്മി

Malayalam poem Vinodam written by poet Vijayalakshmi പ്രൈം ടൈമില്‍കവിയും ഗാനരചയിതാവുംഒരുമിച്ചു നടക്കാനിറങ്ങി,വംശഹത്യയുടെ തെരുവില്‍ കല്ലേറ്…കൊല…ശോഭയാത്ര തല പൊട്ടിയ കവി നിലത്തിരുന്നുപെട്രോളും തീപ്പെട്ടിയും ഓടി വന്നു...

Iniyenthu Vilkkum – Vijayalakshmi ഇനിയെന്ത് വില്‍ക്കും? – വിജയലക്ഷ്മി

Malayalam poem Iniyenthu Vilkkum written by Poet Vijayalakshmi പുഴയെ , കാറ്റിനെ , വെയിലിനെ വില്‍ക്കാന്‍മഴയെ മണ്ണിന്റെ തരികളെ വില്കാന്‍ പതിനാലാം രാവിന്റെയഴകിനെ വില്കാന്‍പുലരിതന്‍...

Mruga Shikshakan – Vijayalakshmi മൃഗശിക്ഷകന്‍ – വിജയലക്ഷ്മി

Mruga Shikshakan poem written by Vijayalakshmi പുളയുന്ന ചാട്ടമിഴികളില്‍, വിരല്‍-മുനകളില്‍ ശിക്ഷാമുറകള്‍ ആര്‍‌ദ്രമോഹൃദയ? മെങ്കിലുമിതേറ്റുചൊല്ലുന്നേന്‍ -ഭയമാണങ്ങയെ. വനത്തിലേയ്ക്കെന്റെ വപുസ്സുപായുവാന്‍വിറയ്ക്കുന്നൂ, പക്ഷേ നിറകണ്മുന്നിലീ-ച്ചുവന്ന തീച്ചക്രം, വലയത്തിന്നക-ത്തിടം വലം...

Ormayude Thadakam – P. Siva Prasad ഓർമ്മയുടെ തടാകം – പി. ശിവ പ്രസാദ്

Ormayude Thadakam poem written by P. Siva Prasad പകൽവെട്ടം പതറുന്നൊരു കുന്നിൻ ചെരിവിൽഅകലുന്നൊരു പെരുമീന്റെ കൊടി താഴുമ്പോൾഅരികത്തൊരു നെടുവീർപ്പിൻ തുടിയാളുന്നുചെറുതോണിക്കകമേയൊരു മഴ ചാറുന്നു. ഒറ്റയ്ക്കൊരു ഞാറമരം ഇരുൾ കായുന്നു,തെറ്റി ചില കാക്കക്കുരൾ ചേക്കേറുന്നു.മഴയിൽ നിന്നൊരു വേനൽക്കിളി പാറുന്നുതരുവാകെയുലയ്ക്കുന്നൊരു തെറി ചാറ്റുന്നു "മണലൂറ്റും മറുതകളേ, മല തോണ്ടും പരിഷകളേചുടലത്തീ പിടികൂടും നിങ്ങളെയെല്ലാം.മണ്ണിത് പാഴ്മരുഭൂവായ്‌ത്തീരും മുമ്പേമരണക്കളി വിളയാട്ടം നിർത്തൂ നിങ്ങൾ..!" കായൽക്കരിമുടിയിൽ  പീലിക്കതിർപോലെഖരജീവിത പടുതാളം പുലരുന്നേരംതീരക്കൽപ്പടവിൽ കൊതി തീരാത്തൊരു പാട്ടിന്റെലോലത്തരിവള മെല്ലെ ശ്രുതി ചേർക്കുന്നു. കോട്ടത്തെരുവുണരും  ശനിയാഴ്ചക്കുളിരിൽഏട്ടയ്ക്കരി വിതറുന്നു ചെറുബാല്യങ്ങൾ,കാടേറിയിറങ്ങുന്നു പല വാനരസംഘങ്ങൾപശിമാറാ വയറോടെ കലഹിക്കുന്നു. തളിർയൗവന തരളിതരായ് ഘോഷത്തോടെവരുമക്ഷരപ്രണയികളാ മലകേറുന്നു,പല വിദ്യകൾ, കല-കാഞ്ചനമണിമേളങ്ങൾഅറിവിന്റെയകങ്ങളിലെ പൊരുൾവാക്യങ്ങൾ,എല്ലാമൊരു രുചിഭേദം കലരുമ്പോലെവല്ലായ്മകളില്ലാത്തൊരു കാലം സുഖദം. നല്ലോർമ്മകൾ സുല്ല് പറഞ്ഞെങ്ങു മറഞ്ഞു ?നമ്മിലെ നാമെങ്ങനെയാ നന്മ മറന്നു ? ഘനമൂകതയവിരാമം പുണരുന്നൊരു രാവിന്റെതുറുകണ്ണായൊരു മിന്നൽക്കൊടി പാറുന്നു.എരിയുന്നു കിഴക്കുള്ളോരുപരിക്കുന്ന്,കരിയുന്നു കരിന്തോട്ടുവ, കല്ലടയാറും…പൊരിയുന്നു ജലസന്ധികൾ പുഞ്ചനിലങ്ങൾഒഴിയുന്നു മൊഴിക്കുളിരും മധുരോർമ്മകളും! ജലശേഖരമേ… നിന്റെ ഉടലോർമ്മകളിൽമദനിർഭരമഴകിന്റെ അതിമേദുരത,മൃദുവസ്ത്രമുലച്ചലസം ശയനം ചെയ്കെഅസ്ഥികളിൽ മുളപൊട്ടിയ രതിശാസ്ത്രത്താൽമുടിചിക്കിയിളക്കിക്കൊണ്ടഗ്നിക്കണ്ണിൽമുനയുള്ളൊരു ലഹരികളിൽ  ശയ്യ വിടർത്തി.കാമുകരായ് പുരുഷാരം നിന്നെ വരിക്കെകാണികളായ് മലമുടികൾ സ്തുതിപാഠകരായ്.പ്രണയത്തെയുപേക്ഷിപ്പാൻ കഴിയാത്തവരായ്ചിരനിഷ്ക്രിയ ബന്ധിതരായ് മാറി ഞങ്ങൾ. കാലം ഋതുഭേദമതിൽ കാഴ്ചകൾ തിങ്ങിജാലം പോൽ നിന്നുടലിൻ കാമന മങ്ങിഅതിഭീകര മൃതിശയ്യയിൽ നീ മരവിക്കെഅരുതിന്നിത് കാണ്മാൻ, പ്രിയ ജലജീവിതമേ! ഒരു  പൊക്കിൾ‍ച്ചുഴിയായ് നീ ഉറയുമ്പോൾ ‍നീലിച്ച മൃതിശാഖികളിൽ ചുടുകാറ്റിടറുമ്പോഴും ‍കരിമേഘ നിഴൽ  പോലും പതിയാത്ത  മാറത്ത്കിളിനഖമുന പോൽ  നൊമ്പരമുണരുമ്പോഴും ‍അമരുന്നുണ്ടെന്നുള്ളിൽ  ഒരു കുട്ടിക്കരുമാടിജലപാളികൾ പകരും നിൻ  ഗീതം കേൾക്കെ....

Chiraku Vattiya Theevandi – Sindhu Gadha ചിറകു വറ്റിയ തീവണ്ടി – സിന്ധു ഗാഥ

നേരം തെറ്റിയോടുന്നൊരുചിറകുള്ള തീവണ്ടിചിറകൊടിഞ്ഞയാത്രക്കാർ പലപ്പോഴായികണ്ണുകൾ കോർത്തുകെട്ടിഹൃദയങ്ങൾ ചേർത്തിരുത്തി എങ്കിലോസദാചാരത്തിന്റെ മടുപ്പിക്കുന്നപൊടിക്കാറ്റിനെ ഭയന്ന്വിളറിയ പുറംകാഴ്ചകളിൽസ്വയം നട്ടുവെച്ചവർ കിന്നാരം പറയാനെത്തിയതുന്നാരൻ കിളിജാലകത്തിൽകൊത്തിവിളിച്ചപ്പോൾകണ്ണുകളെ പറിച്ചെടുത്തുപുസ്തകത്താളിൽഒട്ടിച്ചു വെച്ചു കടൽകാക്കകളുടെചിറകൊച്ച ഭയന്ന്കാതുകളെകൈകൾക്കുള്ളിലാക്കിഇറുക്കിപ്പിടിച്ചു കലണ്ടറുകളിലെകറുപ്പും ചുവപ്പുംഅക്ഷരങ്ങൾതീവണ്ടിയേക്കാൾവേഗത്തിലോടുന്നുണ്ട്...

Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്

കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽകരയുന്നനേരം സഹതപിക്കാത്തവൻകാലങളേറെ അകലെയാണെങ്കിലുംകാദംബരിപോൽ കാതിൽമൂളുന്നവൻ കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻകല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻകാലങളേറെ പിണങിക്കളിക്കിലുംകാലങളെല്ലാം കരളായിരിപ്പു നാം കാലമാകും ചക്രമേറെ ഉരുണ്ടിടുംകരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടുംകഥയല്ല കനവല്ല...

Vellapokkam – N. V. Krishna Warrier വെള്ളപ്പൊക്കം – എന്‍.വി.കൃഷ്ണവാരിയര്‍

This Malayalam Poem Vellapokam Written by N. V. Krishna Warrier ജലമേന്തിയോടിക്കിതച്ച മേഘംമലയിൽത്തടഞ്ഞു കമിഴ്ന്നു വീണുകൊടുമുടിക്കടിയിലേക്കുരുളും കുടത്തിന്റെചടപട ശബ്ദങ്ങൾ കേൾപ്പതില്ലേ?തണ്ണീർ ചിതറിത്തെറിച്ചതു കാണ്മതില്ലേപുഴയിൽ മലവെള്ളം...

Vegamurangoo – K. Satchidanandan വേഗമുറങ്ങു – സച്ചിദാനന്ദൻ

This Malayalam Poem Vegamurangoo Written by K. Satchidanandan വേഗമുറങ്ങു മകളേ, വെയിൽചായുന്നു കൊന്നപ്പൂപോലെഅമ്പിളി പൊൻതിടമ്പേന്തും കരിംകൊമ്പനായ രാത്രി വരുന്നു.മാനും മുയലും ഉറങ്ങി, കാടുംആറും കടലുമടങ്ങിപായലിൽ...

Mazhavillano Ninnamma – G. Sankara Kurup മഴവില്ലാണോ നിന്നമ്മ – ജി. ശങ്കരകുറുപ്പ്

This Malayalam Poem Mazhavillano Ninnamma written by G.Sankara Kurup പൂവുകൾ തെണ്ടും പൂമ്പാറ്റപൂമ്പൊടി പൂശും പൂമ്പാറ്റപൂന്തേനുണ്ണും പൂമ്പാറ്റപൂവിൽ മയങ്ങും പൂമ്പാറ്റഎന്തു വെളിച്ചം പൂമ്പാറ്റേഎന്തു തെളിച്ചം...