Member Posts

Member Posts

Aval – Neethu Thankam Thomas അവൾ – നീതു തങ്കം തോമസ് 

നിദ്രയിൽ നിന്നുണർന്ന നേരം രാത്രിയിൻ അന്ത്യ യാമങ്ങൾ പേടിപ്പെടുത്തുന്ന മൂകതയിൽ ഉള്ളിൽ നിന്നാരോ മെല്ലെ ആരാഞ്ഞു  നിന്റെ സുഖനിദ്ര നിനക്ക് നഷ്ടമായോ പെണ്ണെ നിന്റെ മാനസം നീറിടുന്നുവോ കണ്ണേ ഉള്ളിലെ അഗ്ന്നി നാളം എരിഞ്ഞുയർന്നിടുന്നുവോ  ലോകത്തിൻ മുൻപിൽ നീ കുലാംഗന തന്നെ നിന്റെ അന്തഃകരണംനിന്നുടെ സന്തോഷത്തിനായി കാംഷിക്കുന്നതാരും കേൾക്കാതെ...

Anandharam അനന്തരം

മരണത്തോട് മല്ലിടിച്ചു കിടന്നിരുന്ന അച്ഛൻ മരിച്ചു രംഗം മാറിക്കൊണ്ടിരുന്നു , ചന്ദനത്തിരിയുടെ ഗന്ധം നിറഞ്ഞ മുറിയിൽ അച്ഛൻ വെള്ളപുതച്ചു കിടന്നു അച്ഛൻ കിടന്നിരുന്ന കട്ടിലിനരികെ നിന്ന് ചുറ്റും...

ചെറു ചുവടുകൾ Leeya Sara Johnson

പുഴുവായിയെത്രനാൾ ജീവിച്ച ശേഷമീ ചിറകുമുളച്ചതെനിക്ക്, എത്രനാൾ പൊടിതിന്നിഴഞ്ഞിട്ടിതാ ഞാൻ പറക്കുന്നു ശലഭമായ് വാനിൽ. ഒരു ചെറു വിത്തായ് കുഴിച്ചിടപ്പെട്ടു ഞാൻ വിരിക്കുന്നുയിന്നീത്തണൽപന്തലും താഴത്തുനിന്നിതാ പൊട്ടിമുളച്ചു യിന്നുയരെ നിൽക്കുന്നു...

ഒരു കഞ്ചാവു വില്പനക്കാരന്റെ മകൾ – പുഷ്‌പാകാരൻ കെ.വി.

രാക്ഷസ കയ്യുകൾ നീണ്ടു,എന്റെ ഉടലുവരിഞ്ഞു മുറുക്കി.ശ്വാസം മുട്ടി, കണ്ണുകൾ തള്ളി,പിടഞ്ഞു കരഞ്ഞു ഞാനുംനിലവിളി കേട്ടോരുറ്റവരാട്ടേ,മിഴികൾ പൂട്ടിയിരുന്നു. ഉടലുകലുഴുതു മറിയും നേരം,രക്തം വാർന്ന കിതപ്പിൻ നാദംകേളികൾ അങ്ങിനെ പലരും...

Branthalayam – Pradeep Thirpparappu ഭ്രാന്താലയം – പ്രദീപ് തൃപ്പരപ്പ്

നന്മകൾ വറ്റി വരണ്ടകാലംതിന്മകൾ മുറ്റി വളരുംകാലംഒരു ചെറുപുഞ്ചിരി നിൻചൊടിയിൽ  കൊതിപ്പൂനനുത്ത കുളിരിൻ്റെ-യൊരു നോട്ടവുമിന്നു ഞാൻനിന്റെ മിഴികളിൽ ചോദിപ്പൂ.! കപടസഞ്ചാര വാതിലുകളിന്ന്വഴിക്കണ്ണുമായി തുറന്നിരിപ്പൂവിലപേശിയൊരധികാരക്കണ്ണികൾമർത്യൻ്റെ അവകാശങ്ങളെപെരുവഴി ചമച്ചും ചിരിപ്പൂ! ഒരു...

Ormayude Thadakam – P. Siva Prasad ഓർമ്മയുടെ തടാകം – പി. ശിവ പ്രസാദ്

Ormayude Thadakam poem written by P. Siva Prasad പകൽവെട്ടം പതറുന്നൊരു കുന്നിൻ ചെരിവിൽഅകലുന്നൊരു പെരുമീന്റെ കൊടി താഴുമ്പോൾഅരികത്തൊരു നെടുവീർപ്പിൻ തുടിയാളുന്നുചെറുതോണിക്കകമേയൊരു മഴ ചാറുന്നു. ഒറ്റയ്ക്കൊരു ഞാറമരം ഇരുൾ കായുന്നു,തെറ്റി ചില കാക്കക്കുരൾ ചേക്കേറുന്നു.മഴയിൽ നിന്നൊരു വേനൽക്കിളി പാറുന്നുതരുവാകെയുലയ്ക്കുന്നൊരു തെറി ചാറ്റുന്നു "മണലൂറ്റും മറുതകളേ, മല തോണ്ടും പരിഷകളേചുടലത്തീ പിടികൂടും നിങ്ങളെയെല്ലാം.മണ്ണിത് പാഴ്മരുഭൂവായ്‌ത്തീരും മുമ്പേമരണക്കളി വിളയാട്ടം നിർത്തൂ നിങ്ങൾ..!" കായൽക്കരിമുടിയിൽ  പീലിക്കതിർപോലെഖരജീവിത പടുതാളം പുലരുന്നേരംതീരക്കൽപ്പടവിൽ കൊതി തീരാത്തൊരു പാട്ടിന്റെലോലത്തരിവള മെല്ലെ ശ്രുതി ചേർക്കുന്നു. കോട്ടത്തെരുവുണരും  ശനിയാഴ്ചക്കുളിരിൽഏട്ടയ്ക്കരി വിതറുന്നു ചെറുബാല്യങ്ങൾ,കാടേറിയിറങ്ങുന്നു പല വാനരസംഘങ്ങൾപശിമാറാ വയറോടെ കലഹിക്കുന്നു. തളിർയൗവന തരളിതരായ് ഘോഷത്തോടെവരുമക്ഷരപ്രണയികളാ മലകേറുന്നു,പല വിദ്യകൾ, കല-കാഞ്ചനമണിമേളങ്ങൾഅറിവിന്റെയകങ്ങളിലെ പൊരുൾവാക്യങ്ങൾ,എല്ലാമൊരു രുചിഭേദം കലരുമ്പോലെവല്ലായ്മകളില്ലാത്തൊരു കാലം സുഖദം. നല്ലോർമ്മകൾ സുല്ല് പറഞ്ഞെങ്ങു മറഞ്ഞു ?നമ്മിലെ നാമെങ്ങനെയാ നന്മ മറന്നു ? ഘനമൂകതയവിരാമം പുണരുന്നൊരു രാവിന്റെതുറുകണ്ണായൊരു മിന്നൽക്കൊടി പാറുന്നു.എരിയുന്നു കിഴക്കുള്ളോരുപരിക്കുന്ന്,കരിയുന്നു കരിന്തോട്ടുവ, കല്ലടയാറും…പൊരിയുന്നു ജലസന്ധികൾ പുഞ്ചനിലങ്ങൾഒഴിയുന്നു മൊഴിക്കുളിരും മധുരോർമ്മകളും! ജലശേഖരമേ… നിന്റെ ഉടലോർമ്മകളിൽമദനിർഭരമഴകിന്റെ അതിമേദുരത,മൃദുവസ്ത്രമുലച്ചലസം ശയനം ചെയ്കെഅസ്ഥികളിൽ മുളപൊട്ടിയ രതിശാസ്ത്രത്താൽമുടിചിക്കിയിളക്കിക്കൊണ്ടഗ്നിക്കണ്ണിൽമുനയുള്ളൊരു ലഹരികളിൽ  ശയ്യ വിടർത്തി.കാമുകരായ് പുരുഷാരം നിന്നെ വരിക്കെകാണികളായ് മലമുടികൾ സ്തുതിപാഠകരായ്.പ്രണയത്തെയുപേക്ഷിപ്പാൻ കഴിയാത്തവരായ്ചിരനിഷ്ക്രിയ ബന്ധിതരായ് മാറി ഞങ്ങൾ. കാലം ഋതുഭേദമതിൽ കാഴ്ചകൾ തിങ്ങിജാലം പോൽ നിന്നുടലിൻ കാമന മങ്ങിഅതിഭീകര മൃതിശയ്യയിൽ നീ മരവിക്കെഅരുതിന്നിത് കാണ്മാൻ, പ്രിയ ജലജീവിതമേ! ഒരു  പൊക്കിൾ‍ച്ചുഴിയായ് നീ ഉറയുമ്പോൾ ‍നീലിച്ച മൃതിശാഖികളിൽ ചുടുകാറ്റിടറുമ്പോഴും ‍കരിമേഘ നിഴൽ  പോലും പതിയാത്ത  മാറത്ത്കിളിനഖമുന പോൽ  നൊമ്പരമുണരുമ്പോഴും ‍അമരുന്നുണ്ടെന്നുള്ളിൽ  ഒരു കുട്ടിക്കരുമാടിജലപാളികൾ പകരും നിൻ  ഗീതം കേൾക്കെ....

Chiraku Vattiya Theevandi – Sindhu Gadha ചിറകു വറ്റിയ തീവണ്ടി – സിന്ധു ഗാഥ

നേരം തെറ്റിയോടുന്നൊരുചിറകുള്ള തീവണ്ടിചിറകൊടിഞ്ഞയാത്രക്കാർ പലപ്പോഴായികണ്ണുകൾ കോർത്തുകെട്ടിഹൃദയങ്ങൾ ചേർത്തിരുത്തി എങ്കിലോസദാചാരത്തിന്റെ മടുപ്പിക്കുന്നപൊടിക്കാറ്റിനെ ഭയന്ന്വിളറിയ പുറംകാഴ്ചകളിൽസ്വയം നട്ടുവെച്ചവർ കിന്നാരം പറയാനെത്തിയതുന്നാരൻ കിളിജാലകത്തിൽകൊത്തിവിളിച്ചപ്പോൾകണ്ണുകളെ പറിച്ചെടുത്തുപുസ്തകത്താളിൽഒട്ടിച്ചു വെച്ചു കടൽകാക്കകളുടെചിറകൊച്ച ഭയന്ന്കാതുകളെകൈകൾക്കുള്ളിലാക്കിഇറുക്കിപ്പിടിച്ചു കലണ്ടറുകളിലെകറുപ്പും ചുവപ്പുംഅക്ഷരങ്ങൾതീവണ്ടിയേക്കാൾവേഗത്തിലോടുന്നുണ്ട്...

Sodharaa Ninakkai – Gopika Ramesh സോദരാ നിനക്കായ് – ഗോപിക രമേഷ്

കലഹിച്ചുമേറെ ശകാരിച്ചുമൊടുവിൽകരയുന്നനേരം സഹതപിക്കാത്തവൻകാലങളേറെ അകലെയാണെങ്കിലുംകാദംബരിപോൽ കാതിൽമൂളുന്നവൻ കല്ലുകൊണ്ടുള്ള മനമോ നിനച്ചു ഞാൻകല്ലല്ല ഹൃദയം ഹിമമെന്നറിഞു ഞാൻകാലങളേറെ പിണങിക്കളിക്കിലുംകാലങളെല്ലാം കരളായിരിപ്പു നാം കാലമാകും ചക്രമേറെ ഉരുണ്ടിടുംകരമോടുകരമെന്നും ചേര്‍ന്നുമിരുന്നിടുംകഥയല്ല കനവല്ല...

Orumbettol – Sindhu Gatha ഒരുമ്പെട്ടോൾ – സിന്ധു ഗാഥ

ഉടുത്തൊരുങ്ങിയ ഭ്രാന്തുകളെമനസ്സാം കാളിമഭിത്തിയിൽപണ്ടെല്ലാമവളിങ്ങനെഎഴുതിവച്ചിരുന്നത്രെ..!!'പെണ്ണാണ്, വെറും പെണ്ണ്.' തിളച്ച പകലിൽചുവന്നുപോയവൾ അകത്തളങ്ങളിൽഅടക്കപ്പെട്ട നോവിന്റെകൂരമ്പേറ്റവൾ ഉള്ളിൽ നുരഞ്ഞുപൊന്തുംപ്രണയത്തിന്കാവലിരിക്കുന്നവൾ ഇഷ്ടങ്ങളുടെയാകാശത്തിലേക്ക്പറന്നുയരാൻ മനച്ചിറകുകൾതുന്നുന്നവൾ. കാത്തിരിപ്പിൻ സ്മാരകമായിനെറുകയിൽ ഒരു ചുവപ്പടയാളംസൂക്ഷിക്കുന്നവൾ. കാലത്തിന്റെ വെല്ലുവിളികളെഒരു നറുപുഞ്ചിരിയാൽചവിട്ടിമെതിച്ചു...

Maricha Oruval – Sindhu Gatha മരിച്ച ഒരുവൾ – സിന്ധു ഗാഥ

Maricha Oruval Poem Written By Sindhu Gatha മരണത്തെ വേളി കഴിച്ച ഒരുവൾഎത്ര പേരെയാണാ ചടങ്ങുകൾക്കായിതന്നരികിലേക്കെത്തിക്കുന്നത്.ഇഷ്ടങ്ങൾ രുചിച്ചിറക്കിയവരുംഅനിഷ്ടങ്ങളെ കാർക്കിച്ചുതുപ്പിയവരും….. എത്രയെത്ര മനസ്സുകളിലാണ്അവൾ മൂകതയുടെ ജാലവിദ്യകാണിക്കുന്നത്. അതിലുമേറെ...